സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണഗാന വിവാദം; സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം
Dec 16, 2024, 08:42 IST
വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സര്‍ക്കാരിന് കലാമണ്ഡലം ഉറപ്പ് നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്‌കാരം കേരള കലാമണ്ഡലം ചിട്ടപ്പെടുത്താമെന്ന് അറിയിച്ച് കലാമണ്ഡലം. ഇതുസംബന്ധിച്ച ഉറപ്പ് കലാമണ്ഡലം രജിസ്ട്രാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നല്‍കി.
വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സര്‍ക്കാരിന് കലാമണ്ഡലം ഉറപ്പ് നല്‍കിയിട്ടുണ്ട്.
നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു.