പതിനെട്ടാം പടിയിലെ വിവാദ ഫോട്ടോഷൂട്ട്: സംഭവത്തിന് കാരണം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ആരോപണം
Nov 26, 2024, 23:50 IST
ശബരിമല: പതിനെട്ടാം പടിയിലെ വിവാദമായ ഫോട്ടോഷൂട്ടിന് ഇടയാക്കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ആരോപണം. മണ്ഡല - മകരവിളക്ക് കാലയളവിൽ പതിനെട്ടാം പടി ഡ്യൂട്ടിക്കും കൊടിമര ചുവട്ടിലും നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്.
പരിശീലനവേളയിലോ ഡ്യൂട്ടിയുടെ ആരംഭ ഘട്ടത്തിലോ ഇവർക്ക് പതിനെട്ടാം പടിയുടെ പ്രാധാന്യം സംബന്ധിച്ചും പാലിക്കേണ്ട നിഷ്ഠകളെ കുറിച്ചും ഉള്ള പ്രത്യേക നിർദ്ദേശം ഉന്നത ഉദ്യോഗസ്ഥർ നൽകേണ്ടതായി ഉണ്ട്. ഇത് നൽകുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയാണ് കഴിഞ്ഞദിവസം ഉയർന്ന ഫോട്ടോഷൂട്ടിന് അടിസ്ഥാനം എന്നതാണ് ഉയരുന്ന ആരോപണം.