സംഘര്‍ഷം ഹൃദയാഘാതത്തിനിടയാക്കി ; 56 കാരന്റെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

arrest
arrest

ഞായറാഴ്ച വൈകീട്ട് മാരപ്പന്‍മൂല അങ്ങാടിയില്‍ വച്ച് ജോണും ലിജോയും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി

മാരപ്പന്‍മൂല അങ്ങാടിയില്‍ സംഘര്‍ഷത്തിന് പിന്നാലെ മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അയ്നാംപറമ്പില്‍ ജോണ്‍(56) ആണ് മരിച്ചത്. വെള്ളിലാംതൊടുകയില്‍ ലിജോ അബ്രഹാമിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് മാരപ്പന്‍മൂല അങ്ങാടിയില്‍ വച്ച് ജോണും ലിജോയും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തുടര്‍ന്ന് വീട്ടിലെത്തിയ ജോണ്‍ കുഴഞ്ഞുവീണു.

ഉടന്‍ പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മര്‍ദനമേറ്റാണ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ലിജോയെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം ഹൃദയാഘാതമാണെന്നും സംഘര്‍ഷം ഹൃദയാഘാതത്തിന് ഇടയാക്കിയെന്നും ഡോക്ടര്‍ രേഖപ്പെടുത്തി. തുടര്‍ന്ന് ഇന്ന് വൈകീട്ടോടെ ജോണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Tags