മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു

The central government has recognized the Mundakai-Churalmala landslide disaster as an extreme disaster
The central government has recognized the Mundakai-Churalmala landslide disaster as an extreme disaster

മുണ്ടക്കൈ - ചൂരൽ മല ദുരന്തത്തെ കേന്ദ്ര സർക്കാർ അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു

വയനാട് : റവന്യൂ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത നൽകിയ കത്തിലാണ് ഇക്കാര്യമറിയിച്ചത്. ദുരന്ത നിവാരണ ഫണ്ട് ലഭ്യതയും ചിലവഴിക്കലും പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണവും ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇത് വലിയ ഗുണം ചെയ്യും.

മുണ്ടക്കൈ - ചൂരൽ മല ദുരന്തത്തെ കേന്ദ്ര സർക്കാർ അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു.  ഉരുൾ ദുരന്തം നടന്ന് അഞ്ച് മാസം തികഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്.

chooral mala

Tags