കോളജ് കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം ഉടമ താഹയുടേത്

police8
police8

കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയായ ഇ എം താഹയുടേതു തന്നെയെന്ന് സ്ഥിരീകരിച്ചു.

കരകുളം പി എ അസീസ് എഞ്ചിനീയറിങ് ആന്‍ഡ് പോളിടെക്‌നിക് കോളജിനുള്ളിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയായ ഇ എം താഹയുടേതു തന്നെയെന്ന് സ്ഥിരീകരിച്ചു.


ഡിഎന്‍ പരിശോധനാ ഫലം താഹയുടെ കുടുംബത്തിന് പൊലീസ് കൈമാറി. ഡിസംബര്‍ 31നാണ് കോളജിനുള്ളിലെ പണി തീരാത്ത കെട്ടിടത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Tags