ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും

google news
bjp

ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രന്‍ തുടരുമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി പുനഃസംഘടന ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
സുരേന്ദ്രന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തിയതോടെ അതൃപ്തരെ കൂടി ഉള്‍കൊള്ളിച്ചാകും പുനഃസംഘടനയെന്നാണ് വിവരം.

പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് പിരിവ്, മണ്ഡലം പദയാത്ര തുടങ്ങിയവ വേണ്ട വിധം നടന്നില്ല എന്നതുള്‍പ്പടെ ഉള്ള കാര്യങ്ങളിലും ചര്‍ച്ച ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, കേന്ദ്ര ബജറ്റ് എന്നിവ ചര്‍ച്ചയാകും

Tags