മറ്റൊരു വാഹനത്തില്‍ തട്ടിയ ബൈക്ക് കെഎസ്‌ആര്‍ടിസി ബസിനടിയില്‍പെട്ടു; യുവാവിന് ദാരുണാന്ത്യം
Jul 3, 2025, 13:03 IST


കെഎസ്‌ആർടിസി ബസിന് അടിയില്‍പെടുകയായിരുന്നു. സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിർത്തിയപ്പോഴാണ് സംഭവം.
എറണാകുളം തൃക്കാക്കര ഭാരത് മാത കോളേജിനു സമീപം വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കളമശ്ശേരി കല്ലുകുളം വീട്ടില്‍ അൻസാർ ആണ് മരിച്ചത്.ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുമ്ബോഴായിരുന്നു അപകടം. മറ്റൊരു വാഹനത്തില്‍ തട്ടി ബൈക്ക്, കെഎസ്‌ആർടിസി ബസിന് അടിയില്‍പെടുകയായിരുന്നു. സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിർത്തിയപ്പോഴാണ് സംഭവം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു.