നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും

Rajendra Vishwanath Arlekar
Rajendra Vishwanath Arlekar

ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രസംഗത്തില്‍ മുന്‍ഗണന ഉണ്ടാകും.

സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും. 

ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രസംഗത്തില്‍ മുന്‍ഗണന ഉണ്ടാകും. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ കേന്ദ്രത്തിനെതിരെ പ്രസംഗത്തില്‍ വിമര്‍ശനത്തിന് സാധ്യതയുണ്ട്. വിസി നിയമനത്തില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്. 

ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. 

Tags