മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 98 വർഷം കഠിന തടവ്

court
വിവിധ സമയങ്ങളിൽ ലൈംഗികപരമായി ദുരുപയോഗം ചെയ്യുകയും

പത്തനംതിട്ട: പതിനൊന്ന് വയസു മുതല്‍ മകളെ അശ്ലീല വീഡിയോകൾ മൊബൈലിൽ കാണിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ മാന്നാർ സ്വദേശിയും 50 വയസ്സുകാരനുമായ പ്രതിയെ പത്തനംതിട്ട പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു.

 പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐ പി സി യിലെ വിവിധ വകുപ്പുകൾ പ്രകാരവും 98 വർഷം കഠിന തടവും അഞ്ചുലക്ഷത്തി ഇരുപത്തിയയ്യായിരം രൂപ പിഴയുമാണ് ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 5 വർഷ അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

പ്രതി സ്വന്തം മകളെ  11 വയസായ 2019 മുതൽ 2022 കാലയളവുവരെ വിവിധ സമയങ്ങളിൽ ലൈംഗികപരമായി ദുരുപയോഗം ചെയ്യുകയും ആരോടെങ്കിലും പറഞ്ഞാൽ ജയിലിലാക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയുമാണ് ലൈംഗിക വൈകൃതങ്ങൾ ഉൾപ്പെടെയുള്ള പീഢനങ്ങൾക്കിരയാക്കിയത്. സ്വന്തം വിട്ടിൽ വച്ച് അമ്മയടക്കം മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ്  ലൈംഗികാതിക്രമം നടന്നത്.

Tags