സാങ്കേതിക തകരാർ : ചെന്നൈ -കൊച്ചി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി


കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ പറന്നുയർന്ന ചെന്നൈ -കൊച്ചി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. 147 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിമാനത്തിന്റെ ഇന്നത്തെ സർവീസ് റദ്ദാക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇന്ന് വൈകീട്ടത്തേതോ നാളത്തെയോ വിമാനത്തിൽ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നൽകുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചുനൽകുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. പ്രശ്‍നം പരിഹരിക്കാനുള്ള ശ്രമം അധികൃതർ തുടങ്ങി.
അതേസമയം ഹെലി-ടൂറിസത്തിന് കേരളം ഒരുങ്ങിക്കഴിഞ്ഞു. സർക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഹെലിപോർട്ടുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകി. ഹെലിസ്റ്റേഷനുകളുടെയും ഹെലിപാഡുകളും ടൂറിസ പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് സമീപം ഹെലിപോർട്ടുകൾ സ്ഥാപിക്കാനാണ് നിർദേശം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലായിരിക്കും ഹെലിപോർട്ടുകൾ സജ്ജമാക്കുക.