കൊല്ലത്ത് അധ്യാപിക കുളത്തില്‍ ചാടി ജീവനൊടുക്കി

dead
dead

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

അധ്യാപിക കുളത്തില്‍ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കലില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കടയ്ക്കല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപികയായ ശ്രീജ (35) ആണ് മരിച്ചത്.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തില്‍ ചാടിയ ഉടന്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവതിയെ പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
 

Tags