സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ ഖുറാ അന്തരിച്ചു

death

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എട്ടിക്കുളത്തെ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ അന്തരിച്ചു. 64 വയസ്സായിരുന്നു. സമസ്ത കണ്ണൂർ ജില്ലാ പ്രസിഡണ്ട്,ഖാസി ദക്ഷിണ കന്നട, ഉള്ളാൾ ഖാസി , ജന. സെക്രട്ട ജാമിഅ സഅദിയ്യ കാസർഗോഡ്, ജന.സെക്രട്ടി താജുൽ ഉലമ എജ്യുക്കേഷൻ സെൻ്റർ എട്ടിക്കുളം, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 


 താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞികോയ തങ്ങൾ അൽ ബുഖാരിയുടെയും സയ്യിദത്ത് ഫാതിമ കുഞ്ഞിബീവിയുടെയും മകനാണ്. ഭാര്യ സയ്യിദത്ത് അത്താ ബീവി. സയ്യിദത്ത് റുഫൈദബീവി, സയ്യിദത്ത് ഉമ്മു അത്തിയത് സഫീറ ബീവി ,സയ്യിദത്ത് സകിയ്യ ബീവി, സയ്യിദ് അബ്ദുറഹ്‌മാൻ മഷ്‌ഹൂദ് തങ്ങൾ, സയ്യിദ് മുഹ്ളർ മുസ്ഹബ് തങ്ങൾ, സയ്യിദത്ത് ഹലീമ സഫ്നത്ത് ബീവീ എന്നിവർ മക്കൾ .ഖബറടക്കം ഇന്ന് രാത്രി ഒൻപതിന് കുറത്ത് മഹല്ല് മംഗലാപുരം.

Tags