തൃശൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

swine

തൃശൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാന്‍ ഉത്തരവിട്ടു. പതിനാലാം നമ്പര്‍ വാര്‍ഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.


പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇന്ന് രാവിലെ 7 മുതല്‍ ഡോക്ടര്‍മാര്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അറ്റന്‍ഡര്‍മാര്‍ അടങ്ങുന്ന ആര്‍.ആര്‍.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടര്‍ന്ന് പ്രാഥമിക അണുനശീകരണ നടപടികള്‍ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

Tags