സിനിമകളില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 8% തുക ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കും ; സുരേഷ് ഗോപി

suresh gopi

തൃശ്ശൂര്‍: കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വര്‍ഷവും നടത്തേണ്ടതെന്നും.

 ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണമെന്നും. താന്‍ സിനിമയും ചെയ്യുമെന്നും അങ്ങനെ സിനിമകളില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വാടാനപ്പള്ളി ഏങ്ങണ്ടിയൂരില്‍ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Tags