സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാനില്ല

supplyco

 മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ വൻ ക്രമക്കേട്. സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്.

ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടത്തിയത്. ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാതായാത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ എട്ട് ജീവനക്കാർക്ക് എതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു.

Tags