സപ്ലൈകോ ; സബ്‌സിഡി പുനഃക്രമീകരിക്കും

google news
gr-anil

സപ്ലൈകോ വില്പനശാലകളില്‍ നിലവില്‍ നല്‍കുന്ന സബ്‌സിഡി പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
2016 മെയ് മുതല്‍ 13 ആവശ്യസാധനങ്ങള്‍ വിലവര്‍ദ്ധനവ് ഇല്ലാതെ നല്കുന്നുണ്ട്. ഈ ഇനങ്ങള്‍ വിപുലപ്പെടുത്തുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യുന്നതും അളവിലും വിലയിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുവേണ്ടി ഭക്ഷ്യ വകുപ്പ് സെക്രട്ടറി കെ. അജിത് കുമാര്‍, സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. സമിതി 15 ദിവസത്തിനകം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും.

Tags