സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി ; പുതിയനിയമനം നൽകിയില്ല

ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി. ശ്രീറാമിന് പുതിയനിയമനം നൽകിയിട്ടില്ല.

ടൂറിസം ഡയറക്ടർ പി.ബി. നൂഹിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. ദീർഘാവധിയിലുള്ള നൂഹ്​ ജോലിയിൽ തിരികെ കയറാനിരിക്കെയാണ്​ മാറ്റം. നൂഹ്​ അവധിയിൽ പോയപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ. കെ.ടി.ഡി.സി എം.ഡി സ്ഥാനവും ശിഖ വഹിക്കും.

എറണാകുളം ജില്ലാ വികസന കമീഷണർ എം.എസ്. മാധവിക്കുട്ടിയെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീരക്കാണ് എറണാകുളം ജില്ലാ വികസന കമീഷണറുടെ അധിക ചുമതല. കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി.നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം.ഡിയുടെ അധികച്ചുമതലയും നൽകി.

Tags