തൃക്കാക്കര കെ എം എം കോളേജിലെ എന്‍സിസി ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിന് പിന്നില്‍ ഭക്ഷ്യവിഷബാധയല്ല
ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാവുന്ന വൈറസിന്റെ സാന്നിധ്യം സാമ്പിളുകളില്‍ കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃക്കാക്കര കെ എം എം കോളേജിലെ എന്‍സിസി ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിന് പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാവുന്ന വൈറസിന്റെ സാന്നിധ്യം സാമ്പിളുകളില്‍ കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
600 ഓളം കുട്ടികളാണ് തൃക്കാക്കര കെ എം എം കോളേജില്‍ നടന്ന എന്‍സിസി ക്യാമ്പില്‍ പങ്കെടുത്തത്. ഇതില്‍ എഴുപതിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. പലര്‍ക്കും ഛര്‍ദ്ദിയും തലചുറ്റലുമാണ് അനുഭവപ്പെട്ടത്. തുടര്‍ന്നാണ് ഇവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നത്തിനുള്ള വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ക്യാമ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നമുണ്ടായതെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വിഭാഗവും സൈന്യവും അന്വേഷണം നടത്തിയിരുന്നു.