യൂണിഫോമില്ലാതെ വന്നതിൽ ശാസിച്ചു; ക്ലാസ് നടക്കുന്നതിനിടെ അധ്യാപകനെ കുത്തിക്കൊന്ന് വിദ്യാർത്ഥി

murder

അസമിലെ ശിവസാഗർ ജില്ലയിലെ സ്‌കൂളിൽ അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊന്നു. അദ്ധ്യാപകൻ ശാസിച്ചതാണ് കുട്ടിക്ക് പ്രകോപനമായതെന്ന് പോലീസ്. സ്കൂളിൽ  യൂണിഫോം ധരിക്കാതെ   മറ്റ് വസ്ത്രം ധരിച്ചെത്തിയതിന് അധ്യാപകൻ ശാസിച്ചതോടെയാണ് പതിനൊന്നാം ക്ലാസുകാരനായ വിദ്യാർത്ഥി അദ്ധ്യാപകനം ആക്രമിക്കുന്നത്. 

ക്ലാസ് നടക്കുന്നതിനിടെയാണ് വിദ്യാർത്ഥി അധ്യാപകനെ ആക്രമിച്ചത്   . വിദ്യാർത്ഥി രാജേഷ് ബാബു എന്ന അധ്യാപകനെ മൂർച്ചയുള്ള ആയുധം കൊണ്ടാണ് ആക്രമിക്കുന്നത്. 

Tags