ട്രെയിനിനു മുകളില്‍ കയറിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

police

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. 

നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലാണ് ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് കയറിയത്. സംഭവ സമയത്ത് ആന്റണിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

ട്രെയിനിനു മുകളില്‍ കയറിയത് ആന്റണി ജോസ് മാത്രമായിരുന്നു. ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ആന്റണിയ്ക്ക് 85%ത്തിന് മുകളില്‍ പൊള്ളലേറ്റിരുന്നു. അപകടം സംഭവിച്ച ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും മരിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. മരിച്ച ആന്റണി ജോസ് തൃക്കാക്കരയിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ്.

Tags