വൈക്കത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

a
a

റോഡിലെ പോസ്റ്റില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിന് പിന്നാലെ ഇർഫാന്‍റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു

കോട്ടയം: വൈക്കത്ത് വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (21) ആണ് മരിച്ചത്. കോളേജിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.ഇർഫാന്‍റെ ബൈക്ക് മറ്റൊരു വാഹനത്തിന്‍റെ പിന്നിലിടിച്ച്‌ മറിയുകയായിരുന്നു.

റോഡിലെ പോസ്റ്റില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിന് പിന്നാലെ ഇർഫാന്‍റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു. പുത്തോട്ടയിലെ കോളേജിലെ ബിഎസ്‍സി സൈബ‍ർ ഫൊറൻസിക് വിദ്യാർത്ഥിയാണ് മരിച്ച ഇര്‍ഫാൻ.

tRootC1469263">

Tags