വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കണം : മുഖ്യമന്ത്രി

Strict action should be taken in communal conflicts: Chief Minister
Strict action should be taken in communal conflicts: Chief Minister

തൃശൂർ: വര്‍ഗീയ, തീവ്രവാദ നിലപാടുകള്‍ക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നും വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ മതനിരപേക്ഷതക്ക് പോറല്‍ ഏല്‍ക്കരുത്. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ പൊലീസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

രാമവർമപുരം പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ പൊലീസ് സേന ആര്‍ജിച്ച കഴിവ് പെട്ടെന്ന് ഉണ്ടായതല്ല. അതിന് ഇരുണ്ടകാല ചരിത്രമുണ്ട്. പൊലീസിന്‍റെ സേവനം ഇനിയും ജനസൗഹൃദമാകണം. പൊലീസിനെ ജനം ശത്രുക്കളായാണ് കണ്ടിരുന്നത്. പൊലീസിനെ ഉപയോഗിച്ച രീതി കൊണ്ട് ഉണ്ടായതാണത്. ജനങ്ങളെ സേവിക്കുക എന്നതല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ തുടര്‍ന്നുള്ള ഭരണം ഉറപ്പിക്കാൻ ജനങ്ങളെ ഒതുക്കി നിര്‍ത്തേണ്ടതുണ്ടായിരുന്നു. അതിനാലാണ് പൊലീസിനെ ഉപയോഗിച്ച് മര്‍ദന മുറകള്‍ സ്വീകരിച്ചത്.

Tags