തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

dog

തിരൂർ പുല്ലൂരിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് കടിയേറ്റു. രണ്ട് കുട്ടികൾക്കും, രണ്ട് മുതിർന്നവർക്കുമാണ് കടിയേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. രാവിലെ മദ്രസയിൽ പോയി വരുന്ന കുട്ടികൾക്കാണ് കടിയേറ്റത്.മുഖത്തും, കാലിലുമാണ് പരുക്കേറ്റത്. കടിയേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story