സംസ്ഥാനത്തെ സര്‍ക്കാര്‍ രസീതുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും

kerala govt file
kerala govt file

പാലക്കാട്: സംസ്ഥാനത്ത് രസീതുകള്‍  ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ച് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര  ( ഔദ്യോഗിക ഭാഷ) വകുപ്പ് നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ തമിഴ്, കന്നഡ, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തി കൊണ്ടാണ് നിര്‍ദ്ദേശം നടപ്പിലാക്കുക.

tRootC1469263">

മുഴുവന്‍ വകുപ്പ് തലവന്മാര്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം. നേരത്തെ സര്‍ക്കാര്‍ ഓഫീസുകളുടെയും വാഹനങ്ങളുടെയും ബോര്‍ഡുകള്‍, ഔദ്യോഗിക സീലുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പൂര്‍ണ്ണമായും മലയാളത്തിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഈ നടപടികളുടെ നിലവിലെ സ്ഥിതി ആരായാനും വിവരം ലഭ്യമാക്കാനും വകുപ്പുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ രസീതുകള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിഷയം ഗൗരവമായി പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറത്തിറക്കിയത്.

Tags