സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ച
Nov 1, 2025, 12:25 IST
നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ച തൃശൂരിൽ വെച്ച് നടക്കും. സിനിമകളുടെ സ്ക്രീനിംഗ് പൂർത്തിയാകാത്തതിനാലും നാളെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്നതിനാലുമാണ് പ്രഖ്യാപനം മാറ്റിവെച്ചത്. ജൂറി ചെയർമാനായ പ്രകാശ് രാജിന് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകേണ്ട സാഹചര്യവും മാറ്റത്തിന് കാരണമായി.
tRootC1469263">സിനിമാ-സാംസ്കാരിക മന്ത്രിയുടെ സൗകര്യവും പരിഗണിച്ചാണ് പ്രഖ്യാപനം തൃശൂരിലേക്ക് മാറ്റിയത്. 2024-ലെ അവാർഡിനായി പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
.jpg)

