തദ്ദേശസ്ഥാപനപൊതുതിരഞ്ഞെടുപ്പിൽ 100 ശതമാനം വോട്ടർപങ്കാളിത്തം ഉറപ്പാക്കാനായി പരിശ്രമിക്കാം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

13010 illegal campaign materials have been removed so far in Palakkad by-election
13010 illegal campaign materials have been removed so far in Palakkad by-election

റിപ്പബ്ലിക് ദിനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ഈ വർഷത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ അർഹരായ മുഴുവൻ പൗരൻമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും, വോട്ടർപട്ടികയിലുള്ള മുഴുവൻപേരും വോട്ട് ചെയ്തുവെന്ന് ഉറപ്പ് വരുത്താനും ശ്രമിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് അങ്കണത്തിൽ നടന്ന റിപ്പബ്ലിക്ദിന ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷണർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ  സെക്രട്ടറി ബി എസ് പ്രകാശ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags