ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോഗോയും ട്രേഡ് മാർക്കും

Onaville of Sripadmanabhaswamy Temple got logo and trade mark

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോഗോയും ട്രേഡ് മാർക്ക് ലഭിച്ചതായി ഔദ്യോഗിക അറിയിപ്പ് കിട്ടി . ചെന്നൈയിലെ ട്രേഡ് മാർക്ക് രജിസ്റ്ററിൽ നൽകിയ അപേക്ഷയെ തുടർന്നാണ് ക്ഷേത്രത്തിന് ഔദ്യോഗിക ട്രേഡ് മാർക്ക് ലഭിച്ചത്.ഇതോടെ ക്ഷേത്രത്തിന്റെ പാരമ്പര്യ ചിഹ്നമായ ഓണവില്ലിന്റെ സംരക്ഷണത്തിന് ഈ ട്രേഡ് മാർക്ക് വഴിയൊരുക്കും.

 ഇനി മുതൽ ഓണവില്ല് എന്ന പേരിൽ വില്ലുകൾ ഉണ്ടാക്കി വിൽപ്പന നടത്താൻ മറ്റാർക്കും സാധിക്കില്ല. ഓണവില്ല് ഉണ്ടാക്കി വിൽപ്പന നടത്തുന്നവർക്ക് നേരെ ക്ഷേത്രത്തിന് നിയമനടപടി സ്വീകരിക്കാം.ക്ഷേത്രത്തിനെ പ്രതിനിധീകരിച്ച് പേറ്റന്റ് രജിസ്റ്ററിൽ അപേക്ഷ നൽകിയത് അഭിഭാഷകനായ ബിന്ദു ശങ്കരപ്പിള്ളയാണ്.
 

Tags