ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല; താത്കാലിക അധ്യാപക ഒഴിവ്


ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളുണ്ട്. യു.ജി.സി. യോഗ്യതയുള്ളവർക്ക് ഡിസംബർ 11ആം തീയതി രാവിലെ 11 മണിക്ക് കാലടി മുഖ്യകേന്ദ്രത്തിലുള്ള ഹിന്ദി വിഭാഗത്തിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാവുന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.
അതേസമയം, നാഷണല്‍ ആയുഷ് മിഷന്‍ – ഇടുക്കി ജില്ല ജില്ലയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.അതിനുള്ള അഭിമുഖം ഡിസംബർ 13 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാഠ മാനേജര്‍ ഓഫീസില്‍ എത്തിചേരണം.
അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുക. ഫോൺ:9495578090/8113813340.