ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു സാമ്പത്തികതട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍

sreethu
sreethu

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ ഉണ്ടാക്കി സെക്ഷന്‍ ഓഫീസര്‍ എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്.

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു സാമ്പത്തികതട്ടിപ്പ് കേസില്‍ റിമാന്‍ഡിലായി .ശ്രീതുവിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പത്ത് പരാതികളാണ് ശ്രീതുവിന് എതിരെ ലഭിച്ചത്.

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ ഉണ്ടാക്കി സെക്ഷന്‍ ഓഫീസര്‍ എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ പരാതിക്കാരന്‍ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നല്‍കി. പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.


മറ്റു പരാതികള്‍ പരിശോധിച്ച് വരികയാണെന്ന് എസ് പി സുദര്‍ശന്‍ പറഞ്ഞു.നിലവില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശ്രീതുവിന് കുട്ടിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല എന്നും പൊലീസ് പറഞ്ഞു.

Tags