ശ്രീനാരായണ ഗുരുദേവനെ സനാതന ധര്‍മത്തിന്റെ പേരു പറഞ്ഞ് ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമിക്കുന്നു : കെ സുധാകരൻ

k sudhakaran
k sudhakaran

ശിവഗിരി : 92-ാം ശിവഗിരി തീര്‍ത്ഥാടനം നടക്കുമ്പോള്‍ നാം എവിടെയെത്തിയെന്ന് തിരിഞ്ഞു നോക്കാൻ ഈ അവസരം ഉപയോഗിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.

ജാതിയും മതവും അതിന്റെ വേലിക്കെട്ടുകളുമൊക്കെ ഇപ്പോഴും നിലനില്ക്കുകയല്ലേ? അവ നമ്മേ വരിഞ്ഞു മുറുക്കുകയല്ലേ? ഗുരുദേവന്റെ ആദര്‍ശങ്ങളെ മാത്രമല്ല, ഗുരുദേവനെ തന്നെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ? ഒരുജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്‌ഘോഷിച്ച വിശ്വപൗരനായ ശ്രീനാരായണ ഗുരുദേവനെ സനാതന ധര്‍മത്തിന്റെ പേരു പറഞ്ഞ് ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നില്ലേ?​ -എന്ന് സ​ുധാകരൻ ചോദിച്ചു.

ഗുരുദേവനെ അങ്ങനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാം. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളനമാണ് ഇവിടെ നടക്കുന്നത്. നിരവധി യുവനേതാക്കള്‍ ഇവിടെ എന്നോടൊപ്പം വേദിയിലുണ്ട്. ശ്രീനാരായണ ഗുരു ദേവന്റെ ഊഷ്മളമായ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണമിക്കുന്നതായും സുധാകരൻ പറഞ്ഞു.

Tags