എ.ഐ. എല്ലാ മേഖലയിലും അപകടം, നല്ല വശങ്ങളുളളപ്പോൾ ചീത്ത വശങ്ങൾ ഉണ്ടെന്ന് മറക്കരുത് : സ്പീക്കർ എ.എൻ. ഷംസീർ
Feb 5, 2025, 14:47 IST


തിരുവനന്തപുരം: എ.ഐ. എല്ലാ മേഖലയിലും അപകടമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 14ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണമില്ലെങ്കിൽ പ്രശ്നമാകും. ചിലിയെന്ന രാജ്യത്തിൽ നിന്നും പഠിക്കാനുണ്ട്. അവിടെയാണ് എ.ഐ ആദ്യമായി ഉപയോഗിച്ചത്.
പക്ഷെ, അവിടെ നല്ല നിയന്ത്രണമുണ്ട്. എ.ഐ എല്ലാ മേഖലയിലും ഇടപെടുകയാണ്. നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങളുളളപ്പോൾ ചീത്ത വശങ്ങൾ ഉണ്ടെന്ന് മറക്കരുതെന്നും ഷംസീർ പറഞ്ഞു.