അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ എസ് ഓ ജി കമാന്‍ഡോ ആത്മഹത്യ ചെയ്തു

dead
dead

അവധി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപ്രവര്‍ത്തകരുടെ നിഗമനം

അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ എസ് ഓ ജി കമാന്‍ഡോ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. 

അവധി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപ്രവര്‍ത്തകരുടെ നിഗമനം. എ കെ 47 റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. 

മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags