ഉമ തോമസിനെതിരെ ഫേസ് ബുക്കിൽ അധിക്ഷേപം ; സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥനെതിരെ പരാതി നല്‍കാനൊരുങ്ങി കോൺ​ഗ്രസ്

google news
uma thomas
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയിലെ ഇടത് പ്രൊഫൈലുകളിൽ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. പിന്നാലെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് പല കോണിൽ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സെക്രട്ടറി പോസ്റ്റ് പിൻവലിച്ചു. പക്ഷെ പ്രശ്നം അവിടെ തീരില്ലെന്നാണ് കോണഗ്രസ് അനുകൂല സംഘടനകളുടെ നിലപാട്.

തിരുവനന്തപുരം :തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് എതിരെ ആക്ഷേപവുമായി സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ. ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് അനുകൂല സംഘടന.

സെക്രട്ടേറിയറ്റിലെ പ്ലാനിംഗ് ആന്റ് എക്ണോമിക് അഫയേഴ്സിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെതിരെ അധിക്ഷേപ കുറിപ്പ് ഇട്ടത്.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയിലെ ഇടത് പ്രൊഫൈലുകളിൽ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. പിന്നാലെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് പല കോണിൽ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സെക്രട്ടറി പോസ്റ്റ് പിൻവലിച്ചു. പക്ഷെ പ്രശ്നം അവിടെ തീരില്ലെന്നാണ് കോണഗ്രസ് അനുകൂല സംഘടനകളുടെ നിലപാട്.

സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാനാണ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ തീരുമാനം. ദേശീയ സംസ്ഥാന വനിതാ കമ്മീഷനുകളെ സമീപിക്കാനും പദ്ധതിയുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും സ്ത്രീത്വത്തോടുള്ള അഹവേളനത്തിലാണ് പ്രതിഷേധമെന്നും തുടര്‍ തീരുമാനം നാളെ എടുക്കുമെന്നും സംഘടനാ നേതാക്കൾ പറയുന്നു.

Tags