വിദ്യാർഥികൾ സാമൂഹ്യ ബോധമുള്ളവരായി വളരണം : പി സതീദേവി


കോഴിക്കോട് : വിദ്യാർഥികൾ സാമൂഹ്യ ബോധമുള്ളവരായി വളരണമെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. 'വ്യക്തി, സമൂഹം, സ്വാതന്ത്ര്യം: ലിംഗ വിവേചനങ്ങളുടെ കേരളീയ പശ്ചാത്തലം' വിഷയത്തിൽ ഉള്ളിയേരി എംഡിഐടി എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
tRootC1469263">സമൂഹത്തിൽ വ്യക്തികൾ എങ്ങനെ ജീവിക്കണമെന്നതിനെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ധാരണയുള്ളവരായി യുവതലമുറ മുന്നോട്ടുവന്നാൽ മാത്രമേ ഭരണഘടന ലക്ഷ്യമിടുന്ന രീതിയിൽ രാജ്യത്തെ മാറ്റിയെടുക്കാൻ സാധിക്കൂ. എല്ലാ ലൈംഗിക വിഭാഗങ്ങൾക്കും അവരുടേതായ അവകാശങ്ങളുണ്ട്. അതിന് പരിരക്ഷ കൊടുക്കുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ എം ഡിറ്റ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ മഹീഷൻ, ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ബീന സദാശിവൻ, പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പി ഷഹനാസ് തുടങ്ങിയവർ പങ്കെടുത്തു. അസി. പ്രൊഫസർ ഇ പി സോണിയ ബോധവത്കരണ ക്ലാസെടുത്തു. വനിതാ കമീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന സ്വാഗതവും പ്രോജക്റ്റ് ഓഫീസർ എൻ ദിവ്യ നന്ദിയും പറഞ്ഞു.