തിരുവനന്തപുരത്ത് വൻ മണ്ണെണ്ണ വേട്ട ; പിടികൂടിയത് കേരള സര്‍ക്കാറിന്റെ ബോര്‍ഡ് വെച്ച് കടത്തിയ 2000 ലിറ്റർ മണ്ണെണ്ണ

kerozinev

പാ​റ​ശ്ശാ​ല : കേ​ര​ള സ​ര്‍ക്കാ​റി​ന്റെ ബോ​ര്‍ഡ് വെ​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് മ​ണ്ണെ​ണ്ണ ക​ട​ത്തു​ന്നു. വാ​ഹ​നം രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ പൂ​ര്‍ണ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് പൊ​ലു​സി​ന്​​ കൈ​മാ​റി. പി​ടി​ച്ചെ​ടു​ത്ത മ​ണ്ണെ​ണ്ണ​യും ബാ​ര​ലും സി​വി​ല്‍ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി.

പി​ന്നീ​ട് അ​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്ട​ര്‍ക്ക് കൈ​മാ​റും. അ​മ​ര​വി​ള​യി​ല്‍ രാ​വി​ലെ നെ​യ്യാ​റ്റി​ന്‍ക​ര ടി.​എ​സ്.​ഒ എ​ച്ച്. പ്ര​വീ​ണ്‍കു​മാ​ര്‍, റേ​ഷ​നി​ങ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ബി​ജു​രാ​ജ്, സു​നി​ല്‍ ദ​ത്ത്, രാ​ധാ​കൃ​ഷ്ണ​ന്‍, ഗി​രീ​ഷ് ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 2000 ലി​റ്റ​റോ​ളം മ​ണ്ണെ​ണ്ണ സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. വി​പ​ണി​യി​ല്‍ ര​ണ്ട്​ ല​ക്ഷ​ത്തോ​ളം വി​ല വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

അ​മ​ര​വി​ള​ക്ക് അ​ടു​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ ട​യ​ര്‍ പ​ഞ്ച​റാ​യി കി​ട​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കേ​ര​ള ഗ​വ​ണ്‍മെ​ന്റ് ബോ​ര്‍ഡ് പ​തി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട ടി.​എ​സ്.​ഒ​യും സം​ഘ​വും സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട് റേ​ഷ​ന്‍ക​ട​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മ​ണ്ണെ​ണ്ണ തീ​ര​ദേ​ശ മേ​ഖ​ല​ക​ള്‍ ല​ക്ഷ്യ​മി​ട്ട് വി​ല്‍പ​ന ന​ട​ത്താ​ന്‍ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. സം​ഭ​വ സ​മ​യം ഡ്രൈ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം പൊ​ലീ​സി​ന് കൈ​മാ​റി. ഒ​രു​വി​ധ ഫി​റ്റ്‌​ന​സും ഇ​ല്ലാ​ത്ത വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

Tags