ഓഫര്‍ സെയിലിനിടെ ലുലുമാളില്‍ നിന്ന് മോഷ്ടിച്ചത് ആറ് ഐ ഫോണുകള്‍; ഒമ്പത് പേര്‍ പിടിയില്‍

lulu

ജൂലൈ നാല് മുതല്‍ ഏഴ് വരെ ലുലുമാളില്‍ നടന്ന ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം. തിരുവനന്തപുരം ലുലു മാളിലാണ് മോഷണം നടന്നത്. 

ഓഫര്‍ സെയിലിനിടെ താല്‍ക്കാലിക ജോലിക്കായി മാളിലെത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ ആറ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മാളില്‍ നിന്നും വില കൂടിയ ആറ് ഐ ഫോണുകളാണ് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാണാതായ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

Tags