കേരളത്തിലെ എസ്‌ഐആര്‍ സമയപരിധി രണ്ട് ദിവസം കൂടി നീട്ടി

SIR: Don't cut off voters - Jamaat-e-Islami
SIR: Don't cut off voters - Jamaat-e-Islami

ഡിസംബർ 20 വരെയാണ് സമയ പരിധി നീട്ടിയത്.സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് സമയ പരിധി നീട്ടിയത്.

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ സമയ പരിധി രണ്ടു ദിവസം കൂടി നീട്ടി. ഡിസംബർ 20 വരെയാണ് സമയ പരിധി നീട്ടിയത്.സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് സമയ പരിധി നീട്ടിയത്.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജികള്‍ 18 ന് വീണ്ടും കോടതി പരിഗണിക്കും.തീവ്ര വോട്ടർ പരിഷ്കരണത്തിനുള്ള പരിധി നേരത്തെ സുപ്രീം കോടതി ഒരാഴ്ച നീട്ടിയിരുന്നു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് പരിഗണിച്ചായിരുന്നു ഇത്.ഇത് പ്രകാരം ഡിസംബർ 18 വരെ തീവ്ര വോട്ടർ പരിഷ്കരണത്തിനുള്ള ഫോമുകള്‍ സ്വീകരിക്കുമെന്നായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്, ഇതാണ് രണ്ടു ദിവസം കൂടി നീട്ടിയത്

tRootC1469263">

Tags