ഷിഗെല്ല: കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി
കോളയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്.
കല്‍പ്പറ്റ: ഷിഗെല്ല സ്ഥിരീകരണത്തില്‍ കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു.പരിശോധന ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം അല്‍പസമയത്തിനകം ആരംഭിക്കും.
കോളയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്.സമാന ലക്ഷണങ്ങളുള്ള മൂന്നൂറിലധികം കുട്ടികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
.jpg)

