സ്‌കൂള്‍ കുട്ടികളില്‍ ഷിഗെല്ല '; കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ ചികിത്സ തേടാന്‍ നിര്‍ദേശം

shigella

വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും.

കോളിയാടി സ്‌കൂളിലെ കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തില്‍ കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ ചികിത്സ തേടാന്‍ നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളുടെ വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. കോളിയാടി സ്‌കൂളിലെ കുട്ടികളുടെ സഹോദരങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിലെ കിണറുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു.


അതേസമയം, ജില്ലയിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.

Tags