ഷാരോണ്‍ വധക്കേസ്: തെളിവെടുപ്പ് പൂര്‍ത്തിയായി

Sharon murder case
Sharon murder case

പ്രതികള്‍ക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്. 

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായര്‍ക്കും എതിരെയുള്ള പ്രോസിക്യൂഷന്‍ തെളിവെടുപ്പാണ് കോടതിയില്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്. 

കേസ് തെളിയിക്കാന്‍ പ്രതികള്‍ക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 2022 ഒക്ടോബര്‍ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്. 

Tags