'ഇതിഹാസതുല്യനായ എഴുത്തുകാരൻ' : എം.ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്പീക്കർ
Dec 26, 2024, 09:30 IST
തലശേരി : മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി, കലാ- സാഹിത്യ- സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം അര്‍പ്പിച്ചത് പ്രിയ എംടി യ്ക്കായിരുന്നു.
അനാരോഗ്യം കാരണം പുസ്തകോത്സവത്തില്‍ നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് പുരസ്‌കാരം സമര്‍പ്പിച്ച് ആദരിക്കുകയാണ് അന്നുണ്ടായത്.
അദ്ദേഹത്തെ പുരസ്‌കരിക്കുന്നതിലൂടെ നിയമസഭയും പുസ്തകോത്സവും മൂല്യവത്തായി എന്ന തോന്നലാണുണ്ടായതെന്നും സ്പീക്കർ അനുസ്മരിച്ചു.