ശാലു കൊലക്കേസ് : മക്കളിൽ നിന്ന് മൊഴിയെടുത്തു

google news
shalu

വർക്കല കൊലപാതകത്തിൽ കൊല്ലപ്പെട്ട ശാലുവിന്റെ മക്കളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.ശാലുവിന്റെ അമ്മ, ഭർത്താവ്, മൂത്ത സഹോദരി എന്നിവരും മൊഴി നൽകി. ദൃക്‌സാക്ഷിയായ മകനിൽ നിന്ന് മൊഴിയെടുക്കാത്തതിനെതിരെ കുടുബം പരാതിനൽകിയിരുന്നു. പൊലീസ് വീഴ്ചയിൽ കുടുംബം മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകും.

ഇളയമകന്റെ മുന്നിൽ വച്ചാണ് പ്രതി അനിൽകുമാർ ശാലുവിനെ വെട്ടിയതെന്ന് കുടുംബം പറയുന്നു. വെട്ടേറ്റശേഷം ശാലുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസമുണ്ടായതായി കുടുംബം ആരോപിച്ചു. മാത്രമല്ല പ്രതിയോടൊപ്പം പൊലീസ് വാഹനത്തിലാണ് ശാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിക്കാത്തതെന്ന് കുടുംബം ആരോപിച്ചു.

ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ശാലു മരണത്തിന് കീഴടങ്ങിത്. സ്വകാര്യ പ്രസിൽ ജോലി ചെയ്തിരുന്ന ഷാലു ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുമ്പോഴാണ് വീടിന് സമീപത്ത് തന്നെ താമസിക്കുന്ന അനിൽ ഷാലുവിനെ വെട്ടി പരിക്കേൽപിച്ചത്.

കഴുത്തിനും ശരീരത്തിൽ പലഭാഗങ്ങളിലും വെട്ടേറ്റ ഷാലു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണമടഞ്ഞത്. രണ്ട് മക്കളാണ് ഷാലുവിനുള്ളത്. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഷാലു വെട്ടേറ്റ് വീണ സമയത്ത് ആശുപത്രിയിലെത്തിക്കാൻ അനിൽ ബന്ധുക്കളെ അനുവദിച്ചില്ല. കത്തിയുമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

Tags