കണ്ണൂർ പടിയൂരില്‍ പുഴയില്‍ ഒലിച്ചു പോയ വിദ്യാര്‍ത്ഥിനികളിലൊരാളുടെ മൃതദേഹം കണ്ടെത്തി; നാടിൻറെ നോവായി ഷഹര്‍ബാന

Shahrbana


ഇരിട്ടി :പഴശ്ശി ജലാശയത്തിന്റെ ഭാഗമായ  ഇരിക്കൂര്‍പടിയൂര്‍ പൂവന്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാന(20)യുടെ മൃതദേഹമാണ്  വ്യാഴാഴ്ച്ച  രാവിലെ കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

 ഷഹര്‍ബാനക്കൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ ചക്കരക്കല്‍ നാലാംപീടിക സ്വദേശിനി സൂര്യയെ  ഇനിയും കണ്ടെത്താനുണ്ട്.  ഇരിട്ടി,മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സ്‌സേനകള്‍ നടത്തിയ തെരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് ബുധനാഴ്ച്ച  സന്ധ്യയോടെ എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം വ്യാഴാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം അപകടമുണ്ടായ സ്ഥലത്തു നിന്നും കുറച്ചകലെയായി കണ്ടെത്തിയത്. ഇരിക്കൂര്‍ സിബ്ഗകോളേജിലെ ബി. എസ്.സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ഷഹര്‍ബാന.ഷെഫീഖാണ് ഭര്‍ത്താവ്.  

river death in kannur


ഇരിക്കൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.  അപകടവിവരമറിഞ്ഞ് കെ.സുധാകരന്‍ എം.പി, സജീവ് ജോസഫ് എം. എല്‍. എ, പി.കെ ശ്രീമതി, എം.വി ജയരാജന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Tags