കാര്യവട്ടം ക്യാംപസിലെ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

police

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തിലാണ് കേസ്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്എഫ്‌ഐയും കെഎസ്‌യുവും ക്യാംപെയ്ന്‍ നടത്തുന്നതിനിടെയാണ് എസ്എഫ്‌ഐ കെഎസ്‌യുസംഘര്‍ഷമുണ്ടായത്. 
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി കെഎസ് യു ആരോപിച്ചു. കെഎസ് യു ജില്ലാ ജോയിന്റ് സെക്രട്ടറി സാഞ്ചോസിനാണു മര്‍ദനമേറ്റത് എന്നാണ് പരാതി. അതേസമയം പുറത്ത് നിന്ന് ക്യാമ്പസില്‍ എത്തിയവര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് എസ്എഫ്‌ഐ ആരോപിച്ചു. ആരെയും മര്‍ദിച്ചിട്ടില്ലെന്നും ഹോസ്റ്റലില്‍ അതിക്രമിച്ച കയറി വരെ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നും എസ്എഫ്‌ഐ പറഞ്ഞു. ആരും മര്‍ദിച്ചിട്ടില്ലെന്ന് വെള്ളപേപ്പറില്‍ എഴുതി തരണമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും സാഞ്ചോസ് പറയുന്നു. ഇദ്ദേ?ഹം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

ക്യാംപസില്‍ പൊലീസെത്തിയാണ് പ്രവര്‍ത്തകരെ മാറ്റിയത്. ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവേശനമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Tags