പ്ര​കൃ​തിവി​രു​ദ്ധ ലൈം​ഗി​ക പീഡനക്കേസിൽ പ്ര​തി​ക്ക് 65 വ​ർ​ഷം ക​ഠി​ന തടവ്

court

പ​ത്ത​നം​തി​ട്ട : പ​തി​നൊ​ന്നു വ​യ​സു​കാ​ര​നാ​യ ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഢ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ റാ​ന്നി,കീ​ക്കൊ​ഴൂ​ർ, വി​ള​യി​ൽ പ​ടി, പു​ള്ളി​യി​ൽ പു​തു പ​റ​മ്പി​ൽ സ​ജീ​വി​നെ (40) പ​ത്ത​നം​തി​ട്ട പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് 65 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ര​ണ്ട് ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും ശി​ക്ഷ വി​ധി​ച്ചു .പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ 27 മാ​സം അ​ധി​ക ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2023 കാ​ല​യ​ള​വി​ൽ വീ​ടി​നു സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടു​നി​ന്ന ആ​ൺ​കു​ട്ടി​യെ പ്ര​തി പി​ടി​ച്ചു​വ​ലി​ച്ചു കൊ​ണ്ട് പോ​യി ലൈം​ഗി​ക പീ​ഢ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​പും പ്ര​തി നി​ര​വ​ധി ത​വ​ണ ഇ​ത്ത​ര​ത്തി​ൽ ഉ​പ​ദ്ര​വി​ച്ച​താ​യി കോ​ട​തി​യി​ൽ കു​ട്ടി പ​റ​ഞ്ഞി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ളി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജ​യ്സ​ൺ മാ​ത്യൂ​സ് ഹാ​ജ​രാ​യി. കേ​സി​ൽ റാ​ന്നി പോ​ലീ​സ് ഇ​ൻ​സ്പെ​ക​ട​ർ ആ​യി​രു​ന്ന പി ​എ​സ് വി​നോ​ദി​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല.

Tags