പാലക്കാട് ബി ജെ പിയില്‍ കടുത്ത പ്രതിസന്ധി ; മുതലാക്കാന്‍ സന്ദീപ് വാര്യരും


പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്റ് ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്.
പാലക്കാട് ബി ജെ പിയില്‍ കടുത്ത പ്രതിസന്ധി. നഗരസഭയിലെ ബി ജെ പി ഭരണമടക്കം തുലാസിലാക്കിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്റ് ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തോട് ഇടഞ്ഞ 9 ബി ജെ പി കൗണ്‍സിലര്‍മാര്‍ ഇന്ന് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് സി കൃഷ്ണകുമാറിന്റെ ബെനാമിയായ പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിമതര്‍. പാലക്കാട് ബി ജെ പിയിലെ പ്രതിസന്ധി 'സന്ദീപ് വാര്യര്‍' ഓപ്പറേഷനിലൂടെ ഗുണമാക്കാമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ്.
വിമതര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ച് നീക്കുപോക്ക് ഉണ്ടാക്കുമെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചിട്ടുണ്ട്.