മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം

death

തൃശൂര്‍: മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. മാമ്പ്രാ-തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീ ഭദ്രയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.

മതിലിന് താഴെയിരുന്നായിരുന്നു കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.