അഗ്‌നിരക്ഷാ സേന സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളിൽ സുരക്ഷാ പരിശോധന നടത്തി
Jan 12, 2025, 10:50 IST


പത്തനംതിട്ട : സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളിൽ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തി. ഗ്യാസ് സിലണ്ടറുകൾ കൃത്യമായ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകും.
അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് സുരക്ഷാനിർദേശങ്ങളും ഹോട്ടലുകൾക്ക് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥർ നൽകി. വെടിപ്പുര, ഗോഡൗൺ തുടങ്ങിയ സ്ഥലങ്ങളും പരിശോധിച്ച് സുരക്ഷാ നിർദേശങ്ങൾ നൽകിയതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ ചാർജ് ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു.