തൃശൂരിൽ സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മലമ്പാമ്പ്

malambamb

തൃശൂർ :ചേലക്കരയിൽ  സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ കുഞ്ഞു മലമ്പാമ്പിനെ കണ്ടെത്തി. എൽ.എഫ്. കോൺവെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്. സ്കൂളിലെത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കൈ വലിക്കുകയുമായിരുന്നു. സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്പ്‌ ബാഗിൽത്തന്നെ കുടുങ്ങിക്കിടന്നു.തിങ്കളാഴ്ച രാവിലെയാണ് സംഭവം. 

പിന്നീട് അധ്യാപകരെത്തി സ്കൂളിനു പുറത്തെത്തിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. വിദ്യാർഥിനിയുടെ, പാടത്തോടു ചേർന്നുള്ള വീട്ടിൽനിന്ന്‌ പാമ്പ് കയറിയതാകാമെന്ന്  കരുതുന്നു .
 

Tags