മിൽമയിൽ സെയിൽസ് ഓഫീസർ റിക്രൂട്ട്‌മെന്റ് ; അരലക്ഷത്തിനടുത്ത് ശമ്പളം വാങ്ങാം

Milma
Milma

കേരള സർക്കാർ മിൽമയിൽ സെയിൽസ് ഓഫീസർ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. അവസാന തീയതി ജൂലൈ 09.

തസ്തിക & ഒഴിവ്

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ)യിൽ സെയിൽസ് ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 18 ഒഴിവകുളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. 

tRootC1469263">

ജില്ലകളിലെ ഒഴിവുകൾ: 


TRCMPU LTD. = Trivandrum -02, Alappuzha -02, Pathanamthitta -01
ERCMPU LTD.= Ernakulam -05, Thrissur -02, Kottayam -01
MRCMPU LTD.= Kozhikkode -02, Palakkad -01, Malappuram -01,
Kannur -01


പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

യോഗ്യത

എംബിഎ (മാർക്കറ്റിങ്) OR അഗ്രിബിസിനസ് മാനേജ്‌മെന്റിൽ പിജി അല്ലെങ്കിൽ ഫുഡ് സയൻസ് ആന്റ് ടെക്‌നോളജിയിൽ പിജി. 

ഡയറി മേഖലയിൽ ഒരു വർഷത്തെ സൂപ്പർവൈസറി പരിചയമുള്ളവർക്ക് മുൻഗണന. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം. 

സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. അതിൽ മിൽമ സെയിൽസ് ഓഫീസർ നോട്ടിഫിക്കേഷൻ കാണും. അത് വായിച്ച് സംശയങ്ങൾ തീർക്കുക. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു, നേരിട്ട് അപ്ലൈ ബട്ടൺ ക്ലിക് ചെയ്ത് നിങ്ങൾക്ക് അപേക്ഷയും നൽകാം.

Tags